Asianet News MalayalamAsianet News Malayalam

മലിന ജലാശയങ്ങളെ വീണ്ടെടുക്കാൻ മാതൃകയുമായി ദില്ലി സർക്കാർ; വെള്ളത്തിലെ മാലിന്യങ്ങൾ കുറഞ്ഞുവെന്ന് പഠനം

കുളങ്ങളും തടാകങ്ങളും ഒരുപാടുണ്ട് നമുക്ക്. മാലിന്യങ്ങൾ നിറഞ്ഞ് രോഗാതുരമായി അന്ത്യശ്വാസം വലിക്കുന്നവയാണ് അതിലേറെയും. അത്തരം ജലാശങ്ങൾക്കായി ഒരു മാതൃകപദ്ധതി കാണാം. പിവിസി പൈപ്പിന് നടുവിൽ തെര്‍മോകോൾ വിരി. 

Delhi govt sets out model for recovery of polluted water bodies Studies show that water pollution is reduced
Author
Delhi, First Published Aug 22, 2021, 8:39 PM IST

ദില്ലി: കുളങ്ങളും തടാകങ്ങളും ഒരുപാടുണ്ട് നമുക്ക്. മാലിന്യങ്ങൾ നിറഞ്ഞ് രോഗാതുരമായി അന്ത്യശ്വാസം വലിക്കുന്നവയാണ് അതിലേറെയും. അത്തരം ജലാശയങ്ങൾക്കായി ഒരു മാതൃകപദ്ധതി കാണാം. പിവിസി പൈപ്പിന് നടുവിൽ തെര്‍മോകോൾ വിരി. തോര്‍മോകോളിലെ സുഷിരങ്ങളിലൂടെ ജലപ്പരപ്പിൽ വളര്‍ന്ന് പൂത്തുതളിര്‍ക്കുന്ന ചെടികൾ.  

വെള്ളത്തിലെ മാലിന്യങ്ങൾ ചെടികൾക്ക് വളമാകുന്നു. വെള്ളവും ഒരുപരിധിവരെ വായുവും മാലിന്യമുക്തമാക്കുകയാണ് ഈ ജലച്ചെടി പദ്ധതിയിലൂടെ ലക്ഷ്യം. മണ്ണിൽ വളരുന്നതിനേക്കാൾ വേഗത്തിലാണ് വെള്ളത്തിൽ ഈ ചെടികളുടെ വളര്‍ച്ച. മൂന്ന് മാസം മുമ്പ് നട്ടതാണ് ഈ ചെടികളെല്ലാം. നാടൻ വാഴച്ചെടികളും വയലുകളിൽ കാണുന്ന അമ്പര്‍ല ഗ്രാസുമാണ് ജലപ്പരപ്പിൽ വളര്‍ത്തുന്നത്.

ദില്ലിയിലെ സഞ്ജയ് വൻ പാര്‍ക്കിൽ തുടങ്ങിയ പദ്ധതി ഇന്ന് നിരവധി തടാകങ്ങളിലേക്ക് വ്യാപിപ്പിച്ചു. അന്തരീക്ഷ മലിനീകരണം വലിയ വെല്ലുവിളിയായപ്പോൾ ദില്ലി ഐഐടിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. മുംബായ് ആസ്ഥാനമായ സ്വകാര്യ കമ്പനിയും ദില്ലി സര്‍ക്കാരും സംയുക്തമായി പദ്ധതി നടപ്പാക്കുന്നു. ജലച്ചെടി പദ്ധതിയിലൂടെ മൂന്ന് മാസത്തിനുള്ളിൽ വെള്ളത്തിലെ മാലിന്യ അളവ് വലിയ തോതിൽ കുറഞ്ഞുവെന്നാണ് പഠനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios