അടിയന്തിരമായി ഉന്നതതല യോ​ഗം വിളിച്ച് സ്ഥിതി വിലയിരുത്തണമെന്ന് സ്വാതി മലിവാൾ ആവശ്യപ്പെട്ടു. 

ദില്ലി: ദില്ലിയിൽ സുഹൃത്ത് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പെൺകുട്ടിക്ക് 50 തവണകുത്തേറ്റിട്ടുണ്ടെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. കല്ലുകൊണ്ട് പലതവണ തലക്കടിച്ചു. ദില്ലി വനിതകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും സ്വാതി മലിവാൾ പറഞ്ഞു. അടിയന്തിരമായി ഉന്നതതല യോ​ഗം വിളിച്ച് സ്ഥിതി വിലയിരുത്തണമെന്ന് സ്വാതി മലിവാൾ ആവശ്യപ്പെട്ടു. മരിച്ച ശേഷവും കല്ലുകൊണ്ട് പലതവണ തലക്കടിച്ചു

പതിനാറ് വയസുള്ള പെൺകുട്ടിയെ സുഹൃത്തായ യുവാവാണ് കുത്തിക്കൊലപ്പെടുത്തിയത്. 20കാരനായ സാഹിൽ ആണ് ക്രൂരകൃത്യത്തിന് പിന്നിൽ. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് സാഹിൽ എന്ന് ദില്ലി പോലീസ് പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്. സാഹിൽ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി. നിലത്ത് വീണ പെൺകുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല. കുത്തേറ്റ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഈ ഘട്ടത്തിലും ആരും പ്രതിയെ തടഞ്ഞില്ല.

വീണ്ടും ക്രൂരമായ കൊലപാതകം: 16 കാരിയെ 20കാരനായ സുഹൃത്ത് കുത്തിക്കൊന്നു; പ്രതി ഒളിവിൽ

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News