സുശാന്ത് സിംഗ് രാജ്പുത് കേസിലും മയക്കുമരുന്ന് മാഫിയകളെ കുറിച്ചുള്ള കേസിലും  മാധ്യമ വിചാരണ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നിര്‍മ്മാണ കമ്പനികൾ കോടതിയെ സമീപിച്ചത്.  

ദില്ലി: ബോളിവുഡ് താരങ്ങൾക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകൾ ഒഴിവാക്കണമെന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ടിവി ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും അപകീര്‍ത്തികരമായ റിപ്പോര്‍ട്ടിംഗ് പാടില്ല. റിപ്പബ്ളിക് ടിവി, ടൈംസ് എന്നീ ചാനലുകൾക്കെതിരെ 34 ബോളിവുഡ് നിര്‍മ്മാണ കമ്പനികൾ നൽകിയ ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 

സുശാന്ത് സിംഗ് രാജ്പുത് കേസിലും മയക്കുമരുന്ന് മാഫിയകളെ കുറിച്ചുള്ള കേസിലും മാധ്യമ വിചാരണ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നിര്‍മ്മാണ കമ്പനികൾ കോടതിയെ സമീപിച്ചത്. കേസിൽ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി, ടൈംസ് നൗ ഗ്രൂപ്പ് എഡിറ്റര്‍ നാവിക കുമാര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. . കേസ് ഡിസംബര്‍ മാസം വിശദമായി പരിഗണിക്കാനായി മാറ്റിവെച്ചു.