മുറിയില്‍ പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആത്മഹത്യാ കുറിപ്പ് പോലുള്ളവയൊന്നും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല

ഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ അവസാന വര്‍ഷ എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ 20 വയസുകാരന്‍ ആയുഷ് അഷ്നയാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിക്ക് ശേഷം കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ബിടെക് അവസാന വര്‍ഷ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയാണ് ആയുഷ്.

മുറിയില്‍ പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആത്മഹത്യാ കുറിപ്പ് പോലുള്ളവയൊന്നും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് രാംപൂരില്‍ നിന്ന് കോട്ടയിലേക്ക് താമസം മാറിയ വിദ്യാര്‍ത്ഥി ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്സാം പരിശീലനത്തിനിടെയാണ് ജീവനൊടുക്കിയത്. സുഹൃത്തിനൊപ്പം കോട്ടയില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വിദ്യാര്‍ത്ഥി, സുഹൃത്ത് മറ്റൊരിടത്തായിരുന്ന സമയത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

Read also: സുഹൃത്തിന്റെ വീട്ടിൽ വന്നത് മാമോദീസയ്ക്ക്; ഡയമണ്ട് നെക്ലെസ് അടക്കമുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ