ദില്ലി: അഞ്ച് മാസത്തിന് ശേഷം ദില്ലി മെട്രോ ട്രെയിന്‍ സര്‍വ്വീസ് ഇന്ന് വീണ്ടും തുടങ്ങി. രാവിലെ ഏഴ് മുതലാണ് സര്‍വ്വീസ് ആരംഭിക്കുക. ആദ്യഘട്ടത്തില്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെയും വൈകുന്നേരം നാല് മുതല്‍ എട്ട് വരെയുമാണ് സര്‍വ്വീസ്. യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. പനിയുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. 

ട്രെയിനിനുള്ളിലും സ്റ്റേഷനുകളിലും സാമൂഹിക അകലം പാലിക്കണം. ഒന്നിടവിട്ടുള്ള സീറ്റുകളില്‍ മാത്രമേ ഇരിക്കാന്‍ അനുമതിയുള്ളൂ, ടോക്കണ്‍ നല്‍കില്ല. പകരം സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ സ്റ്റോപ്പില്ല. യാത്രക്കാർ ചെറിയകുപ്പി സാനിറ്റൈസർ കരുതണമെന്നും പരമാവധി ബാഗുകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.