ദില്ലി: ദില്ലി ജല വിഭവ വകുപ്പ് മന്ത്രിയുടെ മന്ത്രി രാജേന്ദ്ര ഗൗതമിന്റെ ഓഫീസിലെ ജീവനക്കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. അശോക് കുമാര്‍(48) എന്ന സ്‌റ്റെനോഗ്രാഫറാണ് മരിച്ചത്. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അശോക് കുമാറിന്റെ ഭാര്യയുടെയും മക്കളുടെ പരിശോധന ഫലം പോസിറ്റീവാണ്.