Asianet News MalayalamAsianet News Malayalam

പൈലറ്റിന് കൊവിഡ്; ദില്ലി-മോസ്കോ വിമാനം തിരികെ വിളിച്ചു

എയർ ഇന്ത്യാ വിമാനം പുറപ്പെട്ട ശേഷമാണ് പൈലറ്റിന്റെ പരിശോധനാ ഫലം എത്തിയത്. മറ്റ് ജീവനക്കാരെ കരുതൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രവാസികളെ എത്തിക്കാൻ മറ്റൊരു വിമാനം അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

delhi moscow flight was called back after covid confirmed for pilot
Author
Delhi, First Published May 30, 2020, 3:32 PM IST

ദില്ലി: വന്ദേഭാരത് മിഷന്റെ ഭാ​ഗമായി ദില്ലിയിൽ നിന്ന് മോസ്കോയിലേക്ക് പുറപ്പെട്ട വിമാനം തിരികെവിളിച്ചു. പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വിമാനം തിരികെവിളിച്ചത്.

എയർ ഇന്ത്യാ വിമാനം പുറപ്പെട്ട ശേഷമാണ് പൈലറ്റിന്റെ പരിശോധനാ ഫലം എത്തിയത്. മറ്റ് ജീവനക്കാരെ കരുതൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രവാസികളെ എത്തിക്കാൻ മറ്റൊരു വിമാനം അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, വന്ദേ ഭാരത് മൂന്നാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ന് ഒമ്പത് വിമാനങ്ങള്‍ നാട്ടിലെത്തും. അഞ്ച് വിമാനങ്ങള്‍ യുഎഇയില്‍ നിന്നും കുവൈത്ത്, ദോഹ, മസ്‌കറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് മറ്റ് സര്‍വീസുകള്‍.

വിശുദ്ധ മക്കയില്‍ രണ്ട് ഘട്ടങ്ങളായി കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. നാളെ മുതല്‍ കര്‍ഫ്യൂ ഇളവ് ആരംഭിക്കും. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങള്‍ക്ക് പുറത്തിറങ്ങാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം ഗള്‍ഫില്‍ കൊവിഡ് മരണം 1003 ആയി. 213,199പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് സൗദി അറേബ്യയിലാണ്. 458 പേരാണ് സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Read Also: വന്ദേ ഭാരത് ദൗത്യത്തില്‍ ഇന്ന് ഒമ്പത് വിമാനങ്ങള്‍; യുഎഇയില്‍ നിന്ന് അഞ്ച് സര്‍വ്വീസുകള്‍...

 

Follow Us:
Download App:
  • android
  • ios