അബുദാബി: വന്ദേ ഭാരത് മൂന്നാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ന് ഒമ്പത് വിമാനങ്ങള്‍ നാട്ടിലെത്തും. അഞ്ച് വിമാനങ്ങള്‍ യുഎഇയില്‍ നിന്നും കുവൈത്ത്, ദോഹ, മസ്‌കറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് മറ്റ് സര്‍വീസുകള്‍.

വിശുദ്ധ മക്കയില്‍ രണ്ട് ഘട്ടങ്ങളായി കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. നാളെ മുതല്‍ കര്‍ഫ്യൂ ഇളവ് ആരംഭിക്കും. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങള്‍ക്ക് പുറത്തിറങ്ങാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം ഗള്‍ഫില്‍ കൊവിഡ് മരണം 1003 ആയി. 213,199പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് സൗദി അറേബ്യയിലാണ്. 458 പേരാണ് സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍