ദില്ലി: മലയാളികൾ ഉൾപ്പെടെ 84 നഴ്സുമാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ദില്ലി മജീദിയ ആശുപത്രിയിൽ നഴ്സുമാർ അനിശ്ചിതകാല സമരത്തിൽ. രണ്ട് ദിവസമായി നഴ്സുമാർ പ്രതിഷേധം നടത്തിയിട്ടും ചർച്ചയ്ക്ക് മാനേജ്മെന്റ് തയ്യാറായിരുന്നില്ല.

പിരിച്ചുവിട്ടവരിൽ ഇരുപത് നഴ്സുമാർ മലയാളികളാണ്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിനാണ് നഴ്സുമാരെയാണ് പിരിച്ചുവിട്ടതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.  

അതേ സമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9,36,181 ആയി ഉയര്‍ന്നു. 24 മണിക്കൂറിൽ രോഗം ബാധിതരായവര്‍ 29,429 ആണ്. മരണനിരക്ക് 24,000 കടന്നു. 24,309 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിൽ 582 പേര്‍ മരിച്ചു. ഇനി പുതിയ രോഗികൾ ഓരോ ദിവസവും മുപ്പതിനായിരമായാൽ മൂന്ന് ദിവസത്തിനകം കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടക്കും. രോഗമുക്തി നിരക്ക് 63.,23 ശതമാനമായി കൂടിയിട്ടുണ്ട്. 

കൊവിഡ് വ്യാപനത്തിന് ശമനമില്ല; രാജ്യത്ത് 24 മണിക്കൂറിനിടെ 30,000ത്തോളം പുതിയ രോഗികൾ