പകർപ്പ് പരാതിക്കാർക്ക് നൽകണമെന്ന് കോടതി നിർദേശം നൽകി. കേസ് ജൂൺ 27ലേയ്‌ക്ക് മാറ്റി.
ദില്ലി: ബ്രിജ് ഭൂഷണനെതിരായ പരാതി ഗുരുതരമെന്ന് ദില്ലി പൊലീസ്. ദില്ലിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം തുടർന്നു കൊണ്ടിരിക്കുകയാണ്. മുദ്രവച്ച കവറിലാണ് തൽസ്ഥിതി റിപ്പോർട്ട് ദില്ലി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ചത്. എല്ലാ പരാതിക്കാരുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. പകർപ്പ് പരാതിക്കാർക്ക് നൽകണമെന്ന് കോടതി നിർദേശം നൽകി. കേസ് ജൂൺ 27ലേയ്‌ക്ക് മാറ്റി.

