ദില്ലി: പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം നടപടികൾ തടസ്സപ്പെടുത്തും. ദില്ലി കലാപം ചർച്ച ചെയ്യുന്നതുവരെ സഭാ നടപടികൾ അനുവദിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ തീരുമാനം. പതിനൊന്നിന് ലോക്സഭയിലും പന്ത്രണ്ടിന് രാജ്യസഭയിലും ചർച്ചയാകാമെന്നാണ് സർക്കാർ നിലപാട്. കലാപമുണ്ടായ സ്ഥലങ്ങൾ രാഹുൽ ഗാന്ധിയും കോൺഗ്രസ് എംപിമാരും സന്ദർശിച്ചിരുന്നു.