Asianet News MalayalamAsianet News Malayalam

ദില്ലി കലാപം: മരണ സംഖ്യ ഉയര്‍ന്നു

കലാപവുമായി ബന്ധപ്പെട്ട് 654 കേസുകളും രജിസ്റ്റര്‍ ചെയ്തു. 1820 പേരെ അറസ്റ്റ് ചെയ്തു. കലാപത്തില്‍ 79 വീടുകളും 327 വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു.

Delhi riot: toll rises to 53
Author
New Delhi, First Published Mar 5, 2020, 9:21 PM IST

ദില്ലി: ദില്ലി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി ഉയര്‍ന്നു. ആശുപത്രികള്‍ പുറത്തുവിട്ട കണക്കനുസരിച്ചാണ് മരണസംഖ്യ ഉയര്‍ന്നത്. ഗുരു തേഖ് ബഹാദൂര്‍(ജിടിബി) ആശുപത്രിയില്‍ 44 പേരും മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അഞ്ച് പേരും മൂന്ന് പേര്‍ ലോക് നായക് ആശുപത്രിയിലും മരിച്ചു. ഒരാള്‍ ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിലും മരിച്ചു. ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ദില്ലി കോടതി വ്യാഴാഴ്ച പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ഫോട്ട സഹിതമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

കലാപവുമായി ബന്ധപ്പെട്ട് 654 കേസുകളും രജിസ്റ്റര്‍ ചെയ്തു. 1820 പേരെ അറസ്റ്റ് ചെയ്തു. കലാപത്തില്‍ 79 വീടുകളും 327 വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു. കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതില്‍ എഎപി മുന്‍ നേതാവ് താഹിര്‍ ഹുസൈന്‍ അറസ്റ്റിലായിരുന്നു. ദില്ലി കലാപത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. 

Follow Us:
Download App:
  • android
  • ios