കലാപവുമായി ബന്ധപ്പെട്ട് വിശാല ഗൂഢാലോചന കേസിലാണ് യുഎപിഎ ചുമത്തി മൂന്ന് പേരെയും പൊലീസ് പ്രതികളാക്കിയത്. ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിലെ വിദ്യാർത്ഥികളാണിവർ.

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. നതാഷ നർവാൾ, ദേവഗംഗ കലിത, ആസിഫ് തൻഹ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. നതാഷയും ദേവഗംഗയും ജെഎൻയു വിദ്യാർത്ഥികളാണ്. ആസിഫ് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥിയാണ്. 

കലാപവുമായി ബന്ധപ്പെട്ട് വിശാല ഗൂഢാലോചന കേസിലാണ് യുഎപിഎ ചുമത്തി മൂന്ന് പേരെയും പൊലീസ് പ്രതികളാക്കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona