ദില്ലി ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഉമർഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.എസ് ബൊപ്പണ, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ദില്ലി: ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ ജെഎൻയു നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ദില്ലി പൊലീസിന് സുപ്രീംകോടതി നോട്ടീസ് നൽകി. ഉമർ ഖാലിദിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ദില്ലി ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഉമർഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.എസ് ബൊപ്പണ, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മറ്റു കേസുകളില്‍ ജാമ്യം ലഭിച്ചെങ്കിലും ഈ കേസില്‍ ജാമ്യം കിട്ടാതെ വന്നതോടെ ഉമര്‍ ഖാലിദ് ജയില്‍ തുടരുകയാണ്.
