തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ദില്ലിയിൽ നടക്കുന്ന കലാപങ്ങൾ അടിച്ചമര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കലാപം പടര്‍ന്ന് പിടിക്കുമ്പോൾ പൊലീസ് നോക്കുകുത്തിയാണ്. 

മുഖം നോക്കാതെ കലാപകാരികൾക്കെതിരെ നടപടി വേണമെന്നും അക്രമം അടിച്ചമർത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കലാപം ഉണ്ടാകുമ്പോൾ അത് മുതലെടുക്കുന്ന ഭീകര പ്രസ്ഥാനങ്ങൾ നാട്ടിലുണ്ട്. അത് തിരിച്ചറിയണം. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ നിയമ നടപടി വേണം എന്നും സിപിഎം ആവശ്യപ്പെട്ടു,