ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം പടര്‍ന്ന് പിടിക്കുന്ന രാജ്യ തലസ്ഥാനത്ത് സമാധാനത്തിനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശാന്തിയും സമാധാനവും ആണ് മുഖമുദ്രയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണം. അതിന് എല്ലാവരും പരിശ്രമിക്കണം. 

ശാന്തിയും സാഹോദര്യവുമാണ് ആവശ്യം. ദില്ലിയിലെ സഹോദരീ സഹോദരൻമാര്‍ സമാധാനം പാലിക്കണം. ദില്ലിയിലെ സ്ഥിതിഗതികൾ വിലയിരുത്തി.  സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.