കുറച്ച് ദൂരം ചെന്നതോടെ പൊലീസുകാരന്‍ കാറില്‍ നിന്ന് തിരക്കേറിയ റോഡിലേക്ക് വീഴുകയും ചെയ്തു... 

ദില്ലി: ട്രാഫിക് നിയമം ലംഘിച്ച് കാറുമായി പാഞ്ഞ സംഘത്തെ തടഞ്ഞ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമായി വാഹനം പാഞ്ഞുപോകുന്ന വീഡിയോ വൈറല്‍. വാഹന ഇടിച്ചതോടെ ബോണറ്റിലേക്ക് തെറിച്ചുവീണ പൊലീസുകാരനുമായാണ് വാഹനം അല്‍പ്പദൂരം നീങ്ങിയത്. ദില്ലിയിലെ ധൗല ക്വാന്‍ മേഖലയിലാണ് സംഭവം നടന്നത്. 

കുറച്ച് ദൂരം ചെന്നതോടെ പൊലീസുകാരന്‍ കാറില്‍ നിന്ന് തിരക്കേറിയ റോഡിലേക്ക് വീഴുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ഡ്രൈവര്‍ കാര്‍ ഓടിച്ച് പോകുകയാണ് ഉണ്ടായത്. ഒരു കിലോമീറ്റര്‍ ദൂരം പോയപ്പോഴേക്കും കാര്‍ പൊലീസ് പിടികൂടി. കാര്‍ ഡ്രൈവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Scroll to load tweet…