ദില്ലി: ദില്ലി ഹിന്ദു കോളേജിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകനും മലയാളിയുമായ പ്രൊഫ. പി.കെ വിജയന് എൻഐഎ നോട്ടീസ്‌. ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ലോധി റോഡിലെ എൻഐഎ ആസ്ഥാനത്ത് രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. 

നേരത്തെ ദില്ലി സർവ്വകലാശാലയിലെ അധ്യാപകനും മലയാളിയുമായ ഹനി ബാബുവിനെ സമാന കേസിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. പ്രൊഫ വിജയനെതിരായ നീക്കത്തിന് പിന്നിൽ സംഘപരിവാർ ശക്തികളാണന്നും, ശബ്ദിക്കുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രൊഫ.വിജയൻറ ഭാര്യയും അധ്യാപികയുമായ കരൺ ഗബ്രിയേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.