രാജ്യതലസ്ഥാനത്ത് കലാപം തുടരുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയിലിറങ്ങി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. സീമാപുരിയില്‍ എത്തി അജിത്ത് ഡോവല്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.


വടക്കുകിഴക്കൻ ദില്ലിയിൽ അക്രമം മൂന്നാം ദിവസത്തിലേക്ക്. പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം വര്‍ഗ്ഗീയ കലാപമായി വടക്കുകിഴക്കന്‍ ദില്ലിയില്‍ ആളിക്കത്തുകയാണ്.
രാജ്യതലസ്ഥാനത്ത് കലാപം തുടരുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയിലിറങ്ങി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. സീമാപുരിയില്‍ എത്തി അജിത്ത് ഡോവല്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

"
വടക്കുകിഴക്കന്‍ ദില്ലിയില്‍ രാത്രി വൈകിയും സംഘര്‍ഷം തുടരുന്നു
മുസ്‍തഫാബാദിലേക്കും സംഘര്‍ഷം വ്യാപിച്ചു
പ്രദേശത്ത് വ്യാപക അക്രമം
നൂറുകണക്കിന് അക്രമികള്‍ സംഘടിച്ച് നീങ്ങുന്നു
അക്രമങ്ങളില്‍ ഒരാള്‍ മരിച്ചു
ഇരുപത് പേര്‍ക്ക് പരിക്ക്
രണ്ട് പള്ളികള്‍ കത്തിച്ചു
സമാധാനം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യഗേറ്റില്‍ ജനങ്ങള്‍ ഒത്തുചേര്‍ന്നു മെഴുകിതിരി കത്തിക്കുന്നു
സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കണമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു
തെറ്റായ സന്ദേശം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ബിജെപി അധ്യക്ഷന്‍
ജഫ്രാബാദിലേക്കും മൗജ്‍പുരിലേക്കുമുള്ള റോഡുകള്‍ പൊലീസ് തുറന്നു
കര്‍വാള്‍ നഗറില്‍ പൊലീസിന് നേരെ ആസിഡേറ്
ദില്ലി കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി
പലയിടത്തും പൊലീസ് സാന്നിധ്യമില്ല
കലാപകാരികള്‍ റോഡുകളില്‍ തമ്പടിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്‍റെ വാഹനവും തടഞ്ഞ് പരിശോധിച്ചു
രാത്രിയില്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് സാധ്യത
24 മണിക്കൂറിനിടെ മൂന്നാമതും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അമിത് ഷാ
യോഗം മൂന്ന് മണിക്കൂറോളം നീണ്ടു
ദില്ലി പൊലീസ്, അഭ്യന്തരവകുപ്പ് ഉന്നതര്‍ യോഗത്തില്‍ പങ്കെടുത്തു
പുതുതായി നിയമിക്കപ്പെട്ട ദില്ലി സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്‍തവയും യോഗത്തിനെത്തി
ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷം
അര്‍ധസൈനികരും ദില്ലി പൊലീസും രംഗത്ത്
അക്രമികളെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നു
ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതി നിരീക്ഷിക്കുന്നു
നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു
ഇന്നും ഇന്നലെയുമായി ആകെ 13 പേര്‍ സംഘര്‍ഷങ്ങളില്‍ മരണപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
വടക്കുകിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷം കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അറിയിച്ചു
അശോക് വിഹാറില്‍ മുസ്ലീം പള്ളി അക്രമിക്കപ്പെട്ടു എന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദില്ലി പൊലീസ് നോര്‍ത്ത് വെസ്റ്റ് സോണ്‍ ഡിസിപി അറിയിച്ചു. ഇത്തരം വ്യാജവാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജഫ്രാബാദിലേക്കുള്ള റോഡ് പൊലീസ് അടച്ചു
അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പൊലീസിന് നിര്‍ദേശം
ജാഫ്രബാദ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെയായിരുന്നു പ്രതിഷേധം. മെട്രോ സ്റ്റേഷന് താഴെ പ്രതിഷേധിച്ചവരെയാണ് ഒഴിപ്പിച്ചത്
ദില്ലി കലാപത്തിനിടെ വെടിയേറ്റ 12 പേരെ കൂടി ദില്ലി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വടക്കുകിഴക്കന്‍ ദില്ലിയിലെ സ്കൂളുകള്‍ക്ക് മറ്റന്നാളും അവധിയായിരിക്കുമെന്ന് ദില്ലി വിദ്യാഭ്യാസവകുപ്പ് മന്ത്രി മനീഷ് സിസോദിയ
കേന്ദ്രസേനയുടെ പിന്തുണ കിട്ടിയില്ലെന്ന് ദില്ലി പൊലീസ് പരാതിപ്പെട്ടതായുള്ള വാര്‍ത്ത വ്യാജമാണെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക്. കേന്ദ്രഅഭ്യന്തരമന്ത്രാലയത്തില്‍ നിന്നും തുടര്‍ച്ചയായി മികച്ച പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അമൂല്യ പട്നായിക്ക്.
ദില്ലി നഗരത്തില്‍ സംഘര്‍ഷം പടരുന്നതിനിടെ എസ്.എന്‍.ശ്രീവാസ്തവ ഐപിഎസിനെ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. അദ്ദേഹം ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് അറിയിപ്പ്.
ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്‍റെ അടിയന്തര പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും
മരിച്ച പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അമിത് ഷാ.
രത്തൻ ലാലിന്റെ ഭാര്യയ്ക്ക് അമിത് ഷാ കത്തയച്ചു.
ഭർത്താവിന്റെ മരണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കത്തില്‍ അമിത് ഷാ
അശോക് നഗറില്‍ പള്ളിക്ക് തീവച്ചു
ദില്ലിയില്‍ നാലിടത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു
മോജ്പൂർ, ജഫ്രബാദ് ചന്ദ് ബാഗ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്
ദില്ലിയിൽ മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിൽ ചെന്നൈയിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം.