Asianet News MalayalamAsianet News Malayalam

വായു മലിനീകരണം: 'മോശം അവസ്ഥ'യിൽ ശ്വാസം മുട്ടി ദില്ലി; 'വളരെ മോശം അവസ്ഥ'യിലേക്ക് മാറുമെന്നും വിലയിരുത്തൽ

ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് വായു മലിനീകരണ തോത് ഉയർത്തിയത്. 

Delhis air quality drops to very poor condition sts
Author
First Published Oct 28, 2023, 11:36 AM IST

ദില്ലി: ദില്ലിയിൽ വായു മലിനീകരണം തുടർച്ചയായ ആറാം ദിവസവും  മോശം അവസ്ഥയിൽ തുടരുന്നു. വരും ദിവസങ്ങളിൽ മോശം അവസ്ഥയിൽ നിന്ന് വളരെ മോശം അവസ്ഥയിലേക്ക് വായു ഗുണനിലവാരം മാറും എന്നാണ് വിലയിരുത്തൽ. 300 ന് അടുത്താണ് നിലവിൽ വായു ഗുണനിലവാര സൂചിക. ദില്ലി എൻസിആർ ൽ  നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് വായു മലിനീകരണ തോത് ഉയർത്തിയത്. മലിനീകരണം കുറയ്ക്കാൻ 11 ഇന കർമ്മ പദ്ധതികൾ സർക്കാർ  നടപ്പാക്കുന്നുണ്ടെങ്കിലും നിലവിൽ ഇത് ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.

മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികൾ സംസ്ഥാന സർക്കാർ നടപ്പാക്കി തുടങ്ങിയിരുന്നു. നിർമ്മാണ പ്രവ‌ർത്തനങ്ങൾ നടക്കുന്നയിടങ്ങളിൽ എഞ്ചിനീയർമാ‌‌ർ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ന ഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഇറക്കുന്നത് കുറയ്ക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു, സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിം​ഗ് ഫീസും കൂട്ടി. ഇലക്ട്രിക് - സിഎൻജി വാഹനങ്ങൾ കൂടുതലായി ഉപയോ​ഗിക്കാനും മെട്രോ സർവീസുകളെ ആശ്രിയിക്കാനും നിർദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കൽക്കരിയും ഉപയോ​ഗിച്ചുള്ള അടുപ്പുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ദില്ലി സർക്കാർ  യോ​ഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും.

ദില്ലിയിൽ വായുമലിനീകരണം

'ശ്വാസം മുട്ടി' രാജ്യ തലസ്ഥാനം!, വായു മലിനീകരണം രൂക്ഷമായി തുടരുന്നു, കടുത്ത നിയന്ത്രണങ്ങള്‍ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios