Asianet News MalayalamAsianet News Malayalam

ദില്ലിയിലെ അന്തരീക്ഷ വായുവിന്റെ ​ഗുണനിലവാരം മോശമായി തുടരുന്നു

ദില്ലി യൂ​ണി​വേ​ഴ്സി​റ്റി, മ​ധു​ര റോ​ഡ്, ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം(​ടെ​ർ​മി​ന​ൽ-3) എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വാ​യു നി​ല​വാ​രം മോ​ശം അ​വ​സ്ഥ​യി​ലാ​ണ്. 

Delhis air quality very poor to deteriorate further this week IMD
Author
New Delhi, First Published Jan 13, 2021, 9:29 AM IST

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിലെ അന്തരീക്ഷ വായുവിന്റെ ​ഗുണനിലവാരം മോശമായി തുടരുന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ന്ത​രീ​ക്ഷ വാ​യു നി​ല​വാ​ര സൂ​ചി​ക​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 301 ആ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള എ​യ​ർ ക്വാ​ളി​റ്റി ആ​ൻ​ഡ് വെ​ത​ർ ഫോ​ർ​കാ​സ്റ്റിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച് (സ​ഫ​ർ) അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

ദില്ലി യൂ​ണി​വേ​ഴ്സി​റ്റി, മ​ധു​ര റോ​ഡ്, ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം(​ടെ​ർ​മി​ന​ൽ-3) എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വാ​യു നി​ല​വാ​രം മോ​ശം അ​വ​സ്ഥ​യി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ എ​ക്യൂ​ഐ യ​ഥാ​ക്ര​മം 310, 315, 325 എ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ്. പു​സ റോ​ഡ്(235), ലോ​ധി റോ​ഡ്(245), ഐ​ഐ​ടി ഡ​ൽ​ഹി(280), അ​യ​ന​ഗ​ർ(256) എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ശം അ​വ​സ്ഥ​യി​ലാ​ണ് എ​ക്യൂ​ഐ. എ​ക്യൂ​ഐ 301-400 സൂ​ചി​ക​യി​ലു​ള്ള​താ​ണു വ​ള​രെ മോ​ശം അ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. 

കാറ്റിന്റെ സാന്നിധ്യം കുറവായതാണ് വായുവിന്റെ ​ഗുണനിലവാരം കുറയാൻ കാരണം എന്നാണ് റിപ്പോർട്ട്. കൂടിയ തണുപ്പും വായുവിന്റെ ​ഗുണനിലവാരം കുറയ്ക്കുന്നു. ദില്ലിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന താപനില 4 ഡി​ഗ്രി സെന്റി ​ഗ്രേഡാണ്. വരും ദിവസങ്ങളിൽ ഇത് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഇത് അന്തരീക്ഷ വായു നിലവാര സൂചിക ഇനിയും മോശമാകുവാൻ കാരണമായേക്കാം.

Follow Us:
Download App:
  • android
  • ios