Asianet News MalayalamAsianet News Malayalam

നോട്ടിൽ നിന്ന് ഗാന്ധിയുടെ പടം നീക്കാൻ പറയുമോ? വാക്സീൻ സർട്ടിഫിക്കിലെ മോദി പടത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി

ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സമയം ആവശ്യപ്പെട്ടു. തുടർന്ന് ഈ മാസം 23ലേക്ക് കേസ് പരി​ഗണിക്കുന്നത് മാറ്റി

demand to remove pm's pictute from vaccine certificate is a dangerous proposal says high court
Author
Kochi, First Published Nov 4, 2021, 1:46 PM IST

കൊച്ചി: കൊവിഡ്(covid) വാക്സീൻ സർട്ടിഫിക്കറ്റിൽ (vaccine certificate)നിന്ന് പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ (narendramodi)ചിത്രം(picture) നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി. പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന പീറ്റർ മാലിപറമ്പിൽ നൽകിയ ഹർജി പരി​ഗണിക്കവേയായിരുന്നു ജസ്റ്റിസ് എൻ നാ​ഗേശഷിന്റെ വാക്കാൽ പരാമർശം.നോട്ടിൽ നിന്ന് മഹാത്മ ​ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയും പോലെയാണിത്. ഇന്ത്യൻ കറൻസിയിൽ താൻ അധ്വാനിച്ച് നേടുന്നതാണെന്നും അതിൽ നിന്ന് മഹാത്മാ​ഗാന്ധിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് നാളെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ചോദിച്ചു. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങളനുസരിച്ചാണ് നോട്ടിൽ മഹാത്മ ​ഗാന്ധിയുടെ ചിത്രം പതിപ്പിച്ചിരിക്കുന്നതെന്ന് ഹർജി സമർപ്പിച്ച ആൾക്ക്  വേണ്ടി ഹാജരായ അഡ്വ.അജിത് ജോയി കോടതിയിൽ പറഞ്ഞു. എന്നാൽ ഒരു  നിയമ പരിരക്ഷയുമില്ലാതെയാണ് കൊവിഡ് വാക്സീൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ.അജിത് ജോയി വാദിച്ചു.

അതേസമയം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സമയം ആവശ്യപ്പെട്ടു. തുടർന്ന് ഈ മാസം 23ലേക്ക് കേസ് പരി​ഗണിക്കുന്നത് മാറ്റി. 

വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കണം, സ്വകാര്യമായി ആശുപത്രിയിൽ നിന്ന് എടുക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുന്നത് എന്തിനാ എന്നായിരുന്നു ഹർജിക്കാരുടെ ചോദ്യം. 
 

Follow Us:
Download App:
  • android
  • ios