ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ നിഷേധിക്കുന്നത് മനുഷ്യത്വരഹിതം: രാഹുൽ ഗാന്ധി
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കണമെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചു.

ദില്ലി: ഇസ്രയേലും പലസ്തീനും തമ്മിലുള്ള ആവർത്തിക്കുന്ന സംഘർഷം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിരപരാധികളായ ആയിരങ്ങളെ കൊല്ലുന്നതും ഗാസയിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ പോലും നിഷേധിക്കുന്നതും മനുഷ്യത്വ രഹിതമാണ്. ഹമാസ് ഇസ്രയേലില് നടത്തിയ ആക്രമണവും ജനങ്ങളെ ബന്ദികളാക്കിയതും അപലപനീയമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
അമേഠിയിൽ തന്നോട് വീണ്ടും മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോ? വെല്ലുവിളിയുമായി സ്മൃതി ഇറാനി