Asianet News MalayalamAsianet News Malayalam

ദില്ലി കലാപക്കേസില്‍ ദേവാംഗന കലിതക്ക് ജാമ്യം

മേയിലാണ് ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് ദേവാംഗന കലിതയും നടാഷ നര്‍വാളും ദില്ലി ക്രൈംബ്രാഞ്ചിന്റെ കസ്റ്റിലായത്.
 

Devangana Kalita gets bail on Delhi riot case
Author
new delhi, First Published Sep 1, 2020, 2:22 PM IST

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥിയും വിമന്‍ കളക്ടീവ് പിഞ്ച്‌റ തോഡ്‌സ് പ്രവര്‍ത്തകയുമായ ദേവാംഗന കലിതക്ക് ദില്ലി കോടതി ജാമ്യം അനുവദിച്ചു. വടക്കുകിഴക്കന്‍ ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് മേയിലാണ് ദേവാംഗനയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു. പ്രതി നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. മേയിലാണ് ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് ദേവാംഗന കലിതയും നടാഷ നര്‍വാളും ദില്ലി ക്രൈംബ്രാഞ്ചിന്റെ കസ്റ്റിലായത്. സിഎഎ വിരുദ്ധ സമരത്തിലും ഇവര്‍ സജീവമായി പങ്കെടുത്തിരുന്നു. നാല് കേസുകളാണ് ദേവാംഗന കലിതക്കെതിരെ ചുമത്തിയത്.
 

Follow Us:
Download App:
  • android
  • ios