Asianet News MalayalamAsianet News Malayalam

'ഇന്ത്യയിൽ ഹിന്ദുക്കൾ ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കുന്നത്': പത്താന് മറുപടിയുമായി ഫഡ്‌നാവിസ്

അതേസമയം, വാരിസ് പത്താനെതിരെ എഫ്ഐആർ ഫയല്‍ ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

devendra fadnavis says don't mistake hindu tolerance for weakness
Author
Mumbai, First Published Feb 22, 2020, 1:06 PM IST

മുംബൈ: രാജ്യത്തെ 100 കോടി ഹിന്ദുക്കളെ നേരിടാനുള്ള ശക്തി 15 കോടി മുസ്ലിങ്ങൾക്കുണ്ടെന്ന എഐഎംഐഎം നേതാവ് വാരിസ് പത്താന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇന്ത്യയിൽ ഹിന്ദുക്കൾ ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതരായും സർവ്വ സ്വാതന്ത്ര്യത്തോടെയും കഴിയുന്നതെന്ന് ഫട്നാവിസ് പറഞ്ഞു. നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയാരുന്നു അദ്ദേഹം.

"വാരിസ് പത്താൻ നടത്തിയ പ്രസ്താവനയെ ഞങ്ങൾ അപലപിക്കുന്നു, അദ്ദേഹം മാപ്പു പറയണം. അതിന് അയാൾ തയ്യാറായില്ലെങ്കിൽ സംസ്ഥാന സർക്കാർ വാരിസ് പത്താനെതിരെ നടപടിയെടുക്കണം. ഇന്ത്യയിൽ 100 കോടി ഹിന്ദുക്കൾ ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതരായി സർവ്വ സ്വാതന്ത്ര്യത്തോടെയും കഴിയുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ഇത്തരമൊരു പ്രസ്താവന നടത്താൻ ആരും ധൈര്യപ്പെടില്ല. ഹിന്ദുക്കൾക്ക് സഹിഷ്ണുതയുണ്ട്, എന്നാൽ അതവരുടെ ബലഹീനതയായി കാണരുത്,"ഫഡ്‌നാവിസ് പറഞ്ഞു.

അതേസമയം, വാരിസ് പത്താനെതിരെ എഫ്ഐആർ ഫയല്‍ ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 117, 153, 153 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കർണാടകയിലെ ഗുൽബർഗയിൽ പൗരത്വ നിയമത്തിനെതിരെ നടന്ന റാലിയിലായിരുന്നു വാരിസ് പത്താന്റെ വിവാദ പ്രസംഗം. "ഞങ്ങൾ 15 കോടിയേ ഉള്ളുവെങ്കിലും 100 കോടിയേക്കാൾ ശക്തിയുണ്ട്. 100 കോടി വരുന്ന ഭൂരിപക്ഷത്തെ മറികടക്കാനുള്ള ശക്തി ഞങ്ങൾക്കുണ്ട്''-എന്നായിരുന്നു പത്താന്റെ പ്രസം​ഗം. 
 

Follow Us:
Download App:
  • android
  • ios