Asianet News MalayalamAsianet News Malayalam

ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പേര് വെളിപ്പെടുത്തി, ധ്രുവ് റാഠിക്കെതിരെ രൂക്ഷ വിമർശനം

എന്നാൽ പോസ്റ്റിൽ നിർഭയ-2 എന്ന ഉപയോ​ഗിച്ചതിനെതിരെ വിമർശനമുയർന്നതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്നും എന്തുകൊണ്ട് ഡോക്ടറുടെ പേര് ഉപയോ​ഗിച്ചുകൂടെന്ന് തോന്നിയെന്നും ധ്രുവ് പറഞ്ഞു.

Dhruv rathee slammed for reveal Kolkata Victims identity
Author
First Published Aug 15, 2024, 4:01 PM IST | Last Updated Aug 15, 2024, 4:06 PM IST

ദില്ലി: കൊൽക്കത്തയിൽ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ രൂക്ഷവിമർശനം. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇരയായ ഡോക്ടറുടെ പേര് വെളിപ്പെടുത്തിയതാണ് വിമർശനത്തിന് കാരണം. കൊൽക്കത്തയിലെ ഡോക്ടറുടെ കേസിനെ പരാമർശിച്ച് ധ്രുവ് റാഠി "ജസ്റ്റിസ് ഫോർ നിർഭയ 2" എന്ന ഹാഷ്‌ടാഗോടെ എക്‌സിൽ ഒരു പോസ്റ്റ് പങ്കിട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. പോസ്റ്റ് ചെയ്തയുടനെ പെട്ടെന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. ബംഗാളിൽ ഭരിക്കുന്ന ടിഎംസി സർക്കാരിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പോസ്റ്റ് പിൻവലിച്ചതെന്ന് വിമർശനമുയർന്നു.

എന്നാൽ പോസ്റ്റിൽ നിർഭയ-2 എന്ന ഉപയോ​ഗിച്ചതിനെതിരെ വിമർശനമുയർന്നതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്നും എന്തുകൊണ്ട് ഡോക്ടറുടെ പേര് ഉപയോ​ഗിച്ചുകൂടെന്ന് തോന്നിയെന്നും ധ്രുവ് പറഞ്ഞു. തുടർന്നുള്ള പോസ്റ്റിൽ, ഇരയുടെ പേര് ഉൾപ്പെടുന്ന ഹാഷ്ടാഗ് ഉപയോഗിച്ചു. ഇതോടെ വ്യാപകമായ വിമർശനമുയർന്നു. ബലാത്സംഗത്തിന് ഇരയായവരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന നിയമവിരുദ്ധമായ കാര്യമാണ് ധ്രുവ് ചെയ്തതെന്നും നിരവധിപ്പേർ ചൂണ്ടിക്കാട്ടി. 

Read More... മൃതദേഹത്തില്‍ നിന്ന് ലഭിച്ചത് 150 മില്ലി ഗ്രാം ബീജം; ഡോക്ടർ കൂട്ടബലാത്സം​ഗത്തിനിരയായെന്നാരോപിച്ച് കുടുംബം

അതേസമയം, പശ്ചിമബം​ഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആശുപത്രിയില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറി. ആശുപത്രി അർദ്ധരാത്രി അക്രമികൾ അടിച്ചു തകർത്തു. സമരക്കാരെ മർദിച്ച അക്രമികള്‍ പൊലീസിനെയും കൈയേറ്റം ചെയ്തു. അക്രമത്തിന് പിന്നിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ​ഗുണ്ടകളാണെന്നും, തെളിവ് നശിപ്പിക്കാനാണെന്നും ബിജെപി ആരോപിച്ചു. 7 അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തി.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios