നന്ദിപ്രമേയ ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരിയാണ് അമിത് ഷായ്ക്കെതിരെ ആരോപണം ഉന്നയിച്ചത്.
ദില്ലി: രവീന്ദ്രനാഥ ടാഗോറിനോട് അനാദരവ് കാട്ടിയെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശാന്തിനികേതനിൽ ടാഗോറിൻറെ കസേരയിൽ ഇരുന്നത് സന്ദർശക ഡയറിയിൽ എഴുതാനാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഈ കസേരയിൽ, മുമ്പ് ബംഗ്ളാദേശ് പ്രധാനമന്ത്രിയും രാജീവ് ഗാന്ധിയുമൊക്കെ ഇരുന്നിട്ടുണ്ടെന്ന് ചിത്രങ്ങളുമായി സഭയിലെത്തിയ അമിത് ഷാ വിശദീകരിച്ചു.
നന്ദിപ്രമേയ ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരിയാണ് അമിത് ഷായ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ശാന്തിനികേതനിൽ ടാഗോറിൻറെ കസേരയിൽ അമിത് ഷാ ഇരുന്നെന്ന് ചൗധരി ആരോപിച്ചിരുന്നു. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ച തുടരുകയാണ്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയ്ക്ക് മറുപടി നല്കും.
