പാർലമെന്‍റ്  സമ്മേളനം വിളിച്ചല്ല സൈനിക നീക്കം ചർച്ച ചെയ്യേണ്ടതെന്നും ശരദ് പവാർ

ദില്ലി:ഓപ്പറേഷൻ സിന്ദൂരിനെചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത.പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്ന കോൺഗ്രസ് ആവശ്യം തള്ളി ശരദ് പവാർ രംഗത്തെത്തി.രഹസ്യാത്മകത സൂക്ഷിക്കേണ്ട വിഷയമാണിത്.പാർലമെന്‍റ് സമ്മേളനം വിളിച്ചല്ല സൈനിക നീക്കം ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമേരിക്കയുടെ ഇടപെടല്‍ വ്യക്തമാക്കണം, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം, പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയ ആവശ്യങ്ങള്‍ കോണ്‍ഗ്രസടക്കം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കുമ്പോഴാണ് ശരദ് പവാറിന്‍റെ പ്രതികരണം

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യാ പാക് സംഘര്‍ഷം വെടിനിര്‍ത്തലിലെത്തിയെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ ചൊല്ലി പോര് കോണ്‍ഗ്രസ് ശക്തമാക്കുകയാണ് . മൂന്നാം കക്ഷി ഇടപെട്ട് വെ‍ടിനിര്‍ത്തലിലേക്ക് കാര്യങ്ങളെത്തിച്ചത് ഭരണ നേതൃത്വം ദുര്‍ബലമായതിന്‍റെ തെളിവാണെന്നും, 1971ല്‍ അമേരിക്കയെ പടിക്ക് പുറത്ത് നിര്‍ത്തി ഇന്ദിര ഗാന്ധി സ്വീകരിച്ചത് നട്ടെല്ലുള്ള നയമായിരുന്നുവെന്നുമുള്ള വിമര്‍ശനം ഇതിനോടകം കോണ്‍ഗ്രസ് കടുപ്പിച്ചിരുന്നു .പിന്നാലെയാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ കഴിയാത്തത് വലിയ നാണക്കേടാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. പഹല്‍ഗാമില്‍ നാലോ അഞ്ചോ ഭീകരരാണ് 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയതെന്ന് പറയുന്നു. അവരെ പിടികൂടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? അവര്‍ എവിടേക്ക് മറഞ്ഞു. അവരെ കുറിച്ചുള്ള എന്തെങ്കിലും വിവരം കേന്ദ്രസര്‍ക്കാരിന്‍റെ കൈയിലുണ്ടോ? ഭീകരരെ പിടികൂടാതെ ഓപ്പറേഷന്‍ എങ്ങനെ വിജയകരമെന്ന ്പറയാനാകുമെന്ന് ഭൂപേഷ് ബാഗേല്‍ ചോദിച്ചു.