Asianet News MalayalamAsianet News Malayalam

ഗിനിയിൽ കുടുങ്ങിയ കപ്പൽജീവനക്കാരെ മോചിപ്പിക്കാൻ നയതന്ത്രശ്രമം,യാത്രാരേഖകൾ കൈമാറി,കേസ് അന്തർദേശീയ കോടതിയിലേക്ക്

ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാർ ഇക്വറ്റോറിയൽ ഗിനിയിൽ തടവിൽ തുടരുകയാണ്. ചീഫ് ഓഫീസർ സനു ജോസിനെ കപ്പലിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലുമാണ് തടവിലാക്കിയിരിക്കുന്നത്

Diplomatic effort to free  sailors caught in Guinea
Author
First Published Nov 9, 2022, 7:39 AM IST

 

ദില്ലി : ഇക്വറ്റോറിയിൽ ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ . കപ്പൽ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകൾ നൈജീരിയ്ക്ക് കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യൻ ഹൈകമ്മീഷനാണ് രേഖകൾ നൽകിയത്. ഇതിനിടെ ജീവനക്കാരുടെ മോചനത്തിനായി കപ്പൽ കമ്പനി നൈജീരിയയിൽ കേസ് ഫയൽ ചെയ്തു. മോചനത്തിനായി അന്തർദേശീയ കോടതിയേയും സമീപിക്കും

 

ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാർ ഇക്വറ്റോറിയൽ ഗിനിയിൽ തടവിൽ തുടരുകയാണ്. ചീഫ് ഓഫീസർ സനു ജോസിനെ കപ്പലിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലുമാണ് തടവിലാക്കിയിരിക്കുന്നത്.എല്ലാ ജീവനക്കാരുടെയും പാസ്പോർട്ട് ഇന്നലെ എക്വറ്റോറിയൽ ഗിനി സൈന്യം പിടിച്ചെടുത്തിരുന്നു

ഗിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി


 

Follow Us:
Download App:
  • android
  • ios