Asianet News MalayalamAsianet News Malayalam

സിഎം ഇബ്രാഹിമിനെതിരെ അച്ചടക്ക നടപടി, ജെഡിഎസില്‍നിന്ന് പുറത്താക്കി

ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ സാന്നിധ്യത്തിൽ ചേർന്ന് അടിയന്തര യോഗത്തിലാണ് തീരുമാനം

Disciplinary action against CM Ibrahim, expelled from JDS
Author
First Published Oct 19, 2023, 3:14 PM IST

ബെംഗളൂരു: സിഎം ഇബ്രാഹിമിനെ ജെഡിഎസ് പുറത്താക്കി. ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് സിഎം ഇബ്രാഹിമിനെ പുറത്താക്കിയത്. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ സാന്നിധ്യത്തിൽ ചേർന്ന് അടിയന്തര യോഗത്തിലാണ് തീരുമാനം. എച്ച് ഡി കുമാരസ്വാമി കർണാടക ജെഡിഎസ് അധ്യക്ഷനാകും. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് സിഎം ഇബ്രാഹിമിനെതിരെ നടപടി സ്വീകരിച്ചത്. ജെഡിഎസ് എന്‍ഡിഎയില്‍ ചേരില്ലെന്ന് സിഎം ഇബ്രാഹിം കഴി‍ഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജെഡിഎസ്-എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ച ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ തീരുമാനത്തെ തള്ളിയായിരുന്നു സിഎം ഇബ്രാഹിമിന്‍റെ പ്രസ്താവന. ഇതിനുപിന്നാലെയാണ് പുറത്താക്കല്‍. മതേതരമായി നിലകൊള്ളുന്നതിനാല്‍ ജെഡിഎസിലെ തന്‍റെ വിഭാഗമാണ് ഒറിജിനലെന്നും താന്‍ സംസ്ഥാന അധ്യക്ഷനായതിനാല്‍ കര്‍ണാടകയിലെ ജെഡിഎസിന്‍റെ കാര്യത്തില്‍ തനിക്ക് തീരുമാനം എടുക്കാന്‍ കഴിയുമെന്നുമാണ് ഇബ്രാഹിം പറഞ്ഞത്.

ബിജെപിയുമായുള്ള ബന്ധത്തിന് അനുമതി കൊടുക്കരുതെന്നും നിരവധി പേരാണ് ഇതിനോടകം പാര്‍ട്ടി വിട്ടതെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയോട് സിഎം ഇബ്രാഹിം പറഞ്ഞിരുന്നു. ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഭാഗമായതോടെ കേരളത്തിലെ ജെഡിഎസിലും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കേരള ഘടകം സ്വതന്ത്രമായി നില്‍ക്കുമെന്നും ഇടതുമുന്നണിയില്‍ തുടരുമെന്നുമാണ് മാത്യു ടി തോമസ് അറിയിച്ചിരുന്നത്. കര്‍ണാടകയിലെ മുതിര്‍ന്ന നേതാവാണ് സിഎം ഇബ്രാഹിം. നേരത്തെ കോണ്‍ഗ്രസ് വിട്ടാണ് സിഎം ഇബ്രാഹിം ജെഡിഎസില്‍ തിരിച്ചെത്തിയത്.

'മോദിയുടെ കാഴ്ചപ്പാടുകൾക്ക് കരുത്താകും': ജെഡിഎസ് പാർട്ടി എൻഡിഎയിൽ ചേർന്നു

Follow Us:
Download App:
  • android
  • ios