Asianet News MalayalamAsianet News Malayalam

'മോദിയുടെ കാഴ്ചപ്പാടുകൾക്ക് കരുത്താകും': ജെഡിഎസ് പാർട്ടി എൻഡിഎയിൽ ചേർന്നു

ഇന്ന് ദില്ലിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

JDS joins BJP lead NDA kgn
Author
First Published Sep 22, 2023, 4:38 PM IST

ദില്ലി: മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദൾ സെക്യുലർ പാർട്ടി എൻഡിഎയിൽ ചേർന്നു. പാർട്ടിയെ മുന്നണിയിലേക്ക് പൂർണ മനസോടെ സ്വാഗതം ചെയ്തെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ട്വിറ്ററിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂ ഇന്ത്യ സ്ട്രോങ് ഇന്ത്യ കാഴ്ചപ്പാടിന് ഈ സൗഹൃദം കരുത്തേകുമെന്നും അദ്ദേഹം കുറിച്ചു. ഇന്ന് ദില്ലിയിലെത്തിയ എച്ച്ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സഖ്യ തീരുമാനമായെന്ന് ബിജെപി ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചത്.

അതേസമയം പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമല്ലെന്ന് ജെഡിഎസ് കേരളാ ഘടകം നിലപാടറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഒക്ടോബർ ഏഴിന് സംസ്ഥാന കമ്മിറ്റി ചേരുമെന്ന് മാത്യു ടി തോമസ് അറിയിച്ചു. ദേശീയ ഘടകത്തിൽ നിന്നും എങ്ങിനെ മാറി നിൽക്കുമെന്ന് പാർട്ടിക്കകത്ത് ആശങ്കയുണ്ട്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച എംഎൽഎമാർക്കും ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഭീഷണിയാണ്.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios