ബ്രിട്ടന്‍, ഹോളണ്ട്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ മുന്‍ കോളനികളില്‍നിന്ന് തട്ടിയെടുത്ത് സ്വന്തമാക്കിയ സ്വത്തുക്കള്‍ തിരികെയേല്‍പ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
ദില്ലി: ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ സ്വത്തുക്കള്‍ ബ്രിട്ടന്‍ എപ്പോള്‍, എങ്ങനെ തിരിച്ചുതരുമെന്ന ചര്‍ച്ച തുടങ്ങണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ട്വീറ്റ്. കോളനിവല്‍ക്കരണത്തിന്റെ കാലത്ത് ഇന്ത്യയില്‍നിന്നും ബ്രിട്ടന്‍ 45 ട്രില്യന്‍ ഡോളര്‍ കടത്തിക്കൊണ്ടുപോയതിനെക്കുറിച്ച് അല്‍ ജസീറ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.