Asianet News MalayalamAsianet News Malayalam

കൊവിഡ് പരിശോധന പ്രോത്സാഹിപ്പിക്കുന്നതിനായി പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണപ്പൊതികൾ നല്‍കും; അമരീന്ദർ സിംഗ്

കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച പട്യാലയിൽ നിന്നാണ് ഈ പദ്ധതി ആരംഭിക്കുക എന്നും അമരീന്ദർ സിം​ഗ് കൂട്ടിച്ചേർത്തു.

distribute free food packets for poor says amarinder singh
Author
Hariyana, First Published Sep 6, 2020, 2:18 PM IST

ഹരിയാന: കൊവിഡ് പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി പഞ്ചാബിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷണപ്പൊതികൾ നൽകുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. ഉപജീവനമാർ‌​ഗം നിലച്ചുപോകുമെന്ന് ഭയന്ന് കൊവിഡ് പരിശോധനയ്ക്ക് തയ്യാറാകാത്ത കുടുംബങ്ങൾക്ക് വേണ്ടിയാണ് ഈ നീക്കം. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് ഈ തീരുമാനമെന്ന് സർക്കാർ അറിയിപ്പിൽ പറയുന്നു. 

ഭക്ഷണപൊതികൾ വിതരണ ചെയ്യുന്നത് വഴി കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ ആളുകൾ തയ്യാറാകും. ഇത് പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനും കൊവിഡ് മരണനിരക്ക് നിയന്ത്രിക്കുന്നതിനും സ​ഹായിക്കും. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച പട്യാലയിൽ നിന്നാണ് ഈ പദ്ധതി ആരംഭിക്കുക എന്നും അമരീന്ദർ സിം​ഗ് കൂട്ടിച്ചേർത്തു. ഐസൊലേഷനിൽ കഴിയുന്ന പാവപ്പെട്ട കൊവിഡ് രോ​ഗികൾക്കും സമാനമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പരിശോധനയ്ക്ക് വിധേയരായി രോ​ഗബാധയെന്ന് തെളിഞ്ഞാൽ ഐസൊലേഷനിൽ കഴിയേണ്ടി വരികയും അതുവഴി ഉപജീവനമാർ​ഗം നിലച്ചു പോകുകയും ചെയ്യുമെന്ന ഭയത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനും സാധിക്കും. 

ആശുപത്രിയിൽ കഴിയേണ്ടി വരുന്നതിനെ രോ​ഗികൾ ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ഈ ഭയത്തെ ചെറുക്കാൻ സർക്കാർ പിന്തുണ നൽകും. രോ​ഗബാധിതരായവരുടെ വീടിന് പുറത്ത് സ്റ്റിക്കറുകളോ പോസ്റ്ററുകളോ പതിക്കുകയില്ലെന്നും അമരീന്ദർ സിം​ഗ് പറഞ്ഞു. എത്രനാൾ ഈ മഹാമാരി നീണ്ടുനിൽക്കുമെന്ന് അറിയില്ല. അതിനാൽ കഠിനവും ​ദീർഘവുമായ ഒരു പോരാട്ടത്തിന് ജനങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ നേരിടാൻ സർക്കാർ സജ്ജമാണെന്നും അമരീന്ദർ സിം​ഗ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios