Asianet News MalayalamAsianet News Malayalam

നിര്‍മല സീതാരാമന് അഭിനന്ദനവുമായി കോൺഗ്രസ് വക്താവ് ദിവ്യ സ്പന്ദന; ഒപ്പം ചില സൂചനയും

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്(CSO) പുറത്തുവിട്ട ജനുവരി മുൽ മാർച്ച് വരെയുള്ള ഡാറ്റ അനുസരിച്ച് ജിഡിപി 5.8% താഴ്ന്നു എന്നാണ് കണക്ക്.

divya spandana congratulates finance minister nirmala sitharaman
Author
Delhi, First Published Jun 1, 2019, 12:09 PM IST

ദില്ലി: കേന്ദ്ര ധനമന്ത്രിയായി അധികാരത്തിലേറിയ നിര്‍മല സീതാരാമന് അഭിനന്ദനവുമായി കോൺഗ്രസ് വക്താവ് ദിവ്യ സ്പന്ദന. ട്വിറ്ററിലൂടെയായിരുന്നു ദിവ്യ അഭിനന്ദനവുമായി രം​​ഗത്തെത്തിയത്. സ്ത്രീകൾക്ക് അഭിമാനാർഹമായ നേട്ടമാണ് നിർമല സീതാരാമനിലൂടെ ലഭിച്ചതെന്ന് ദിവ്യ ട്വിറ്ററിൽ കുറിച്ചു.  അതേസമയം ചില സൂചന നൽകാനും ദിവ്യ സ്പന്ദന മറന്നില്ല.

"ഇതിന് മുമ്പ് ഒരു വനിത മാത്രം കൈകാര്യം ചെയ്ത വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് അഭിനന്ദനങ്ങൾ നിർമല സീതാരാമൻ. 1970ൽ ഇന്ദിര ഗാന്ധി ആയിരുന്നു ഇത്തരത്തിൽ വനിതകൾക്ക് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്.   ജിഡിപി( ​ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) അത്ര നല്ലതായി തോന്നുന്നില്ല. സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കാൻ നിങ്ങൾ മികച്ച പ്രകടനം തന്നെ കാഴ്ച വയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഞങ്ങളുടെ പിന്തുണയുണ്ട്. ആശംസകൾ"എന്നായിരുന്നു ദിവ്യ സ്പന്ദന ട്വിറ്ററിൽ കുറിച്ചത്.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്(CSO) പുറത്തുവിട്ട ജനുവരി മുൽ മാർച്ച് വരെയുള്ള ഡാറ്റ അനുസരിച്ച് ജിഡിപി 5.8% താഴ്ന്നു എന്നാണ് കണക്ക്. കാർഷിക മേഖലയിലേയും നിർമ്മാണ മേഖലയിലേയും മോശം പ്രകടനമാണ് ഇതിന് കാരണമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പറയുന്നത്.
 
അതേസമയം സിതാരാമനെ അഭിനന്ദിച്ചുകൊണ്ട് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്‍റുമായ മെഹ്ബൂബ മുഫ്തിയും രം​ഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മോദി സർക്കാരിൽ പ്രതിരോധമന്ത്രി ആയിരുന്നു നിർമല സിതാരാമൻ.

Follow Us:
Download App:
  • android
  • ios