Asianet News MalayalamAsianet News Malayalam

കനേഡിയന്‍ പൗരനായ അക്ഷയ് കുമാറിനെ ഇന്ത്യന്‍ യുദ്ധ കപ്പലില്‍ കയറ്റിയതെന്തിന്; മോദിയോട് ദിവ്യസ്‍പന്ദന

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കെതിരായ മോദിയുടെ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായാണ് ദിവ്യയുടെ പ്രതികരണം

Divya Spandana critisize PM Modi over Akshay Kumar On INS Sumitra
Author
Bangalore, First Published May 10, 2019, 11:52 AM IST

ബംഗലുരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്‍പന്ദന വീണ്ടും രംഗത്ത്. ഇക്കുറി ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെ ഐഎന്‍എസ് സുമിത്രയില്‍ കയറ്റിയതും ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ദിവ്യ സ്പന്ദന ഉയര്‍ത്തിയിരിക്കുന്നത്. കനേഡിയന്‍ പൗരത്വമുള്ള അക്ഷയ് കുമാറിനെ എന്തിനാണ് ഇന്ത്യന്‍ യുദ്ധവിമാനത്തില്‍ കയറ്റിയതെന്നാണ് ദിവ്യ ചോദിക്കുന്നത്.

മോദിയെയും അക്ഷയ് കുമാറിനെയും ടാഗ് ചെയ്തുളള ട്വീറ്റില്‍ ഇത് ശരിയാണോ എന്നും അവര്‍ ചോദിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കെതിരായ മോദിയുടെ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായാണ് ദിവ്യയുടെ പ്രതികരണം. രാജീവ് ഗാന്ധി വിമാനിവാഹിന കപ്പലായ ഐ എന്‍ എസ് വിരാട് സ്വകാര്യ ടാക്സിയാക്കിയെന്ന് മോദി നേരത്തെ പ്രസ്താവിച്ചിരുന്നു. രാജീവിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന മോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കനേഡിയന്‍ പൗരത്വമുള്ളയാളെ എന്തിനാണ് ഇന്ത്യന്‍ യുദ്ധ കപ്പലില്‍ കയറ്റിയതെന്ന ചര്‍ച്ചയ്ക്കാണ് ദിവ്യ സ്പന്ദന തുടക്കം കുറിച്ചിരിക്കുന്നത്.

നേരത്തെ രാജീവ് ഗാന്ധി ഐ എന്‍ എസ് വിരാട് സ്വകാര്യ ടാക്സിയാക്കിയെന്ന മോദിയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. മോദിയുടെ ആരോപണം ശരിയല്ലെന്ന് നാവിക സേന മുന്‍ ചിഫ് അഡ്മിറല്‍ എല്‍ രാംദാസ് തന്നെ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

 

Follow Us:
Download App:
  • android
  • ios