ബെംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ജില്ലാ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമായി തുടര്‍ച്ചയായ യാത്രകളിലായിരുന്നു ശിവകുമാര്‍. ശിവകുമാറിന് മുമ്പ് കര്‍ണാടകയില്‍ മുഖ്യമന്ത്രി യദ്യുരപ്പയ്ക്കും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം മാറിഇരുവരും ആശുപത്രി വിട്ടു. മറ്റ് അഞ്ച് മന്ത്രിമാര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു.