Asianet News MalayalamAsianet News Malayalam

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഡോക്ടറെ കരഘോഷത്തോടെ സ്വീകരിച്ച് അയൽവാസികൾ; കണ്ണ് നിറഞ്ഞ് വിജയശ്രീ, വീഡിയോ വൈറൽ

ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്നുകൊണ്ടായിരുന്നു അയൽക്കാർ വിജയശ്രീക്ക് ഹൃദ്യമായ വരവേൽപ്പ് നൽകിയത്. 

doctor returns home to thunderous applause from neighbours
Author
Bengaluru, First Published May 3, 2020, 4:19 PM IST

ബെംഗളൂരു: കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ ഉറ്റവരെ ഉപേക്ഷിച്ച് രാപ്പകലില്ലാതെ പ്രയത്നിക്കുകയാണ് ആരോ​ഗ്യപ്രവർത്തകർ. വൈറസ് ബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അറിഞ്ഞിട്ടും അവർ മറ്റുള്ളവരുടെ ജീവന് വേണ്ടി പോരാടുകയാണ്. ജോലി കഴിഞ്ഞെത്തുന്ന ആരോഗ്യപ്രവർത്തകർക്ക് നാട്ടുകാരും അയൽക്കാരും വൻ സ്വീകരണമാണ് നൽകുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ബെംഗളൂരുവിലെ ഡോ. വിജയശ്രീയെ നിറഞ്ഞ കയ്യടിയോടെ അയൽവാസികൾ സ്വീകരിക്കുന്നതാണ് വീഡിയോ. ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്നുകൊണ്ടായിരുന്നു അയൽക്കാർ വിജയശ്രീക്ക് ഹൃദ്യമായ വരവേൽപ്പ് നൽകിയത്. നാട്ടുകാരുടെ ആശംസയ്ക്കിടെ വികാരഭരിതയായ ഡോക്ടർ കണ്ണീർ പൊഴിക്കുന്നതും വീഡിയോയിൽ കാണാം.

ഡോക്ടറെ സ്വീകരിക്കുന്നതിന്റെ വീഡിയോ ബെംഗളൂരു മേയർ എം ഗൗതം കുമാർ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. എംഎസ് രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റലിൽ കൊവിഡ് രോഗികളെ പരിചരിച്ച ശേഷമായിരുന്നു ഡോക്ടർ മടങ്ങിയെത്തിയത് മേയർ ട്വീറ്റ് ചെയ്യുന്നു. അതേസമയം, ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി രാജ്യത്തെ ആശുപത്രികള്‍ക്കു മുകളിൽ ഇന്ന് വ്യോമസേന പുഷ്പവൃഷ്ടി നടത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios