Asianet News MalayalamAsianet News Malayalam

കൊവിഡ് രോ​ഗികളെ നിയമവിരുദ്ധമായി ആശുപത്രിയിൽ താമസിപ്പിച്ച് ചികിത്സിച്ചു; ഡോക്ടറെ അറസ്റ്റ് ചെയ്തു

68 ഉം 45ഉം പ്രായമുള്ള രണ്ട് രോ​ഗികളാണ് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്. രോ​ഗികളെക്കുറിച്ചുള്ള വിശദാംശങ്ങളും അവർക്ക് നൽകിയ മരുന്നുകളെക്കുറിച്ചുളള വിവരങ്ങളും അടങ്ങിയ ഫയൽ അന്വേഷണ സംഘം പിടിച്ചെടുത്തു. 

doctor treated covid patients illegally arrest
Author
maharashtra, First Published Feb 20, 2021, 1:00 PM IST

മുംബൈ: കൊവിഡ് രോ​ഗികളെ നിയമവിരുദ്ധമായി ചികിത്സിച്ചതിനെ തുടർന്ന് ഡോക്ടർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ മൂർത്തിസാപൂരിലെ ആശുപത്രിയിലാണ് സംഭവം. ഡോക്ടർ പുരുഷോത്തം ചവാക എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കൊവിഡ് ​രോ​ഗികളെയാണ് ഇയാൾ തന്റെ സാന്ത്കൃപ ക്ലിനിക്കിൽ താമസിപ്പിച്ച് ചികിത്സിച്ചു കൊണ്ടിരുന്നത്. ആരോ​ഗ്യവകുപ്പിലെ ഡോക്ടർമാരുടെ സംഘം ക്ലിനിക്കിൽ റെയ്ഡ് നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 

68 ഉം 45ഉം പ്രായമുള്ള രണ്ട് രോ​ഗികളാണ് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്. രോ​ഗികളെക്കുറിച്ചുള്ള വിശദാംശങ്ങളും അവർക്ക് നൽകിയ മരുന്നുകളെക്കുറിച്ചുളള വിവരങ്ങളും അടങ്ങിയ ഫയൽ അന്വേഷണ സംഘം പിടിച്ചെടുത്തു. കൊറോണ വൈറസ് ബാധിച്ച രോ​ഗികളെ ചികിത്സിക്കാനോ ആശുപത്രിയിൽ താമസിപ്പിക്കാനോ സംസ്ഥാന ആരോ​ഗ്യവകുപ്പിൽ നിന്നുള്ള നിയമപരമായ അനുമതി ഇയാൾക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

ഡോക്ടർ പുരുഷോത്തെ ചവാക്കിനെതിരെ ഐപിസി 188, 269. 270,336,420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊറോണ വൈറസ് ബാധ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത് മുതൽ കൊവിഡ് രോ​ഗികളെ ചികിത്സിക്കാൻ വേണ്ടി മാത്രം പ്രത്യേക ആശുപത്രികൾ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോ​ഗികളെ ഉടനടി നിയുക്ത ആശുപത്രികളിൽ എത്തിക്കണമമെന്ന് അധികൃതർ വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios