Asianet News MalayalamAsianet News Malayalam

നദീതീരത്ത് അടിഞ്ഞ പകുതി കത്തിയ മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചുവലിക്കുന്ന ഭീതിദമായ കാഴ്ച; ആശങ്കയോടെ പ്രദേശവാസികൾ

പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ശരീരഭാ​ഗങ്ങൾ നദിയുടെ തീരത്തേക്ക് അടിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. 

dogs feed on bodies at Uttarakhand riverbank
Author
Uttarakhand, First Published Jun 2, 2021, 11:56 AM IST

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഭാ​ഗീരഥി നദിക്കരയിലുള്ള കേദാർഘട്ടിൽ തെരുവ് നായ്ക്കൾ മൃതദേഹങ്ങൾ കടിച്ചുവലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഴയെ തുടർന്ന് ഭാ​ഗീരഥി നദിയിലെ ജലനിരപ്പ് ഉയർന്ന നിലയിലാണുള്ളത്. പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ശരീരഭാ​ഗങ്ങൾ നദിയുടെ തീരത്തേക്ക് അടിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. 

'പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചുവലിക്കുന്നതും ഭക്ഷിക്കുന്നതും കണ്ടു. മുനിസിപ്പൽ കോർപറേഷനും ജില്ലാ ഭരണകൂടവും ​ഗുരുതരാവസ്ഥ മനസ്സിലാക്കി ഉടനടി നടപടി സ്വീകരിക്കണം. വളരെ ആശങ്കാജനകമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും' പ്രദേശവാസികളിലൊരാൾ പറഞ്ഞു. മൃതദേഹങ്ങൾ കൊവിഡ് ബാധിതരുടേതാണെന്നും അണുബാധ പകരാതിരിക്കാൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്നും മറ്റൊരാൾ പറഞ്ഞു. 

പ്രദേശവാസികളുടെ പരാതി കിട്ടിയതനുസരിച്ച് തീരത്തടിയുന്ന പകുതി കത്തിച്ച മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് മുന്‍സിപ്പാലിറ്റി അധ്യക്ഷന്‍ രമേശ് സെംവാള്‍ പറഞ്ഞു. നദിയിൽ മൃതദേഹങ്ങൾ പുറന്തള്ളുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios