നിങ്ങളുടെ മകന് ഒന്നും സംഭവിക്കില്ല, ഭയപ്പെടേണ്ടതില്ലെന്നും തന്നെ ആക്രമിച്ച യുവാവിന്‍റെ അമ്മയോട് കേന്ദ്രസഹമന്ത്രി ബാബുൽ സുപ്രിയോ.
ദില്ലി: മകന് ഒന്നും സംഭവിക്കില്ലെന്നും, ഭയപ്പെടേണ്ടതില്ലെന്നും തന്നെ ആക്രമിച്ച യുവാവിന്‍റെ അമ്മയോട് കേന്ദ്രസഹമന്ത്രി ബാബുൽ സുപ്രിയോ. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'വിഷമിക്കേണ്ട ആന്‍റി. ഞാന്‍ നിങ്ങളുടെ മകനെ ഒരു രീതിയിലും ആക്രമിക്കില്ല. മകന്‍ തെറ്റ് മനസിലാക്കണമെന്നുമാത്രമേ എനിക്കുള്ളൂ. എനിക്ക് പരാതിയില്ല. ഞാന്‍ ആര്‍ക്കെതിരെയും ഒരു പരാതിയും നല്‍കിയിട്ടുമില്ലെന്നും ബാബുൽ സുപ്രിയോ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ ജാദവ്‍പൂർ സർവകലാശാല ക്യാമ്പസിൽ ബാബുൽ സുപ്രിയോ ആക്രമിക്കപ്പെട്ടിരുന്നു. ജാദവ്‍പൂർ സർവകലാശാല നടത്തിയ പരിപാടിയിലേക്ക് കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.
പരിപാടിയിലേക്ക് കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ എത്തിയത് ഇടതു വിദ്യാർത്ഥികൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. എസ്എഫ്ഐ, എഐഎസ്എഫ് വിദ്യാർത്ഥികൾ തന്നെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് പിന്നീട് മന്ത്രി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ തന്നെ ആക്രമിച്ച വിദ്യാര്‍ത്ഥിയുടെ ചിത്രങ്ങളടക്കം ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
