Asianet News MalayalamAsianet News Malayalam

കൊവിഡ് ദുരിതാശ്വാസഫണ്ടിലേക്ക് ശമ്പളത്തിന്റെ 30 ശതമാനം നൽകണം; മന്ത്രിമാരോട് അഭ്യർത്ഥിച്ച് ശിവരാജ് സിം​ഗ് ചൗഹാൻ

ഈ സമയത്ത് എംഎൽഎമാർ, മന്ത്രിമാർ, മറ്റ് പൊതുപ്രവർത്തകർ എന്നിവർ യാതൊരു തരത്തിലുള്ള റാലികളോ സമ്മേളനങ്ങളോ നടത്താൻ പാടില്ല. 

donate to cms relif fund says Shivraj Singh Chouhan
Author
Bhopal, First Published Aug 1, 2020, 12:08 PM IST

ഭോപ്പാൽ: കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാ​ഗമായി സംസ്ഥാനത്തെ മന്ത്രിമാരും എംഎൽഎ മാരും ശമ്പളത്തിന്റെ മുപ്പത് ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണമെന്ന് അഭ്യർത്ഥിച്ച് ശിവരാജ് സിം​ഗ് ചൗഹാൻ. എല്ലാ നിയമസഭാം​ഗങ്ങളും മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയോട് പ്രതികരിക്കുമെന്ന് ന​ഗരവികസന വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിം​ഗ് സ്ഥിരീകരിച്ചു. 

'നിങ്ങൾക്കെല്ലാവർക്കും സമ്മതമാണെങ്കിൽ, നമ്മളെല്ലാവരും ശമ്പളത്തിന്റെ 30 ശതമാനം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. പകർച്ച വ്യാധി നിയന്ത്രണത്തിലാകുന്നത് വരെ. അത് ചിലപ്പോൾ ഓ​ഗസ്റ്റോ സെപ്റ്റംബറോ ഒക്ടോബറോ ആയിരിക്കാം.' സംസ്ഥാന മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിം​ഗിനിടെ മുഖ്യമന്ത്രി പറഞ്ഞു. 'എംഎൽഎമാരോടും അവരുടെ ശമ്പളത്തിന്റെ മുപ്പത് ശതമാനം സംഭാവനയായി നൽകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ജനങ്ങളോടും ഇതേ കാര്യം തന്നെയാണ് അഭ്യർത്ഥിക്കാനുള്ളത്.' ശിവരാജ് സിം​ഗ് ചൗഹാൻ കൂട്ടിച്ചേർത്തു. 

കൊവിഡ് പരിശോധന ക്യാംപെയ്ൻ രണ്ടാം ഘട്ടം ഓ​ഗസ്റ്റ് 1 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൊവിഡ് ബാധയുടെ ശൃംഖല തകർക്കും. ഈ സമയത്ത് എംഎൽഎമാർ, മന്ത്രിമാർ, മറ്റ് പൊതുപ്രവർത്തകർ എന്നിവർ യാതൊരു തരത്തിലുള്ള റാലികളോ സമ്മേളനങ്ങളോ നടത്താൻ പാടില്ല. ഉദ്ഘാടനങ്ങളും ചടങ്ങുകളും ജനക്കൂട്ടങ്ങൾക്ക് കാരണമാകും. അതിനാൽ ഇത്തരം പ്രവർത്തനങ്ങൾക്കും വിലക്കുണ്ട്. ഇവയെല്ലാം വീഡിയോ കോൺഫറൻസിം​ഗ് വഴി നടത്തുക.' മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

 

Follow Us:
Download App:
  • android
  • ios