രാജ്യത്തെ ഞെട്ടിച്ച കേതൻ അ​ഗർവാളിന്റെ കൊലപാതകത്തെ ന്യായീകരിച്ചും കൊല്ലപ്പെട്ട കേതനെ പരിഹസിച്ചും ഇൻസ്റ്റ​ഗ്രാം സ്റ്റോറി പങ്കുവെച്ച ഡെന്റിസ്റ്റിന് സസ്പെൻഷൻ. ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡന്റ്സ് ആൻഡ് സർജൻസ് അസോസിയേഷൻ(എഐഡിഎസ്എ) മധ്യപ്രദേശ് ട്രഷററായ ഡോ. മസ്കൻ സോണിയെയാണ് അഞ്ചുവർഷത്തേക്ക് സംഘടനയുടെ പ്രാഥമികാം​ഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്.

ഭോപ്പാൽ: കോളിളക്കം സൃഷ്ടിച്ച കേതൻ അ​ഗർവാളിന്റെ കൊലപാതകത്തെ ന്യായീകരിച്ചും കൊല്ലപ്പെട്ട കേതനെ പരി​ഹസിച്ചും സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട ഡെന്റിസ്റ്റിനെ സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡന്റ്സ് ആൻഡ് സർജൻസ് അസോസിയേഷൻ(എഐഡിഎസ്എ) മധ്യപ്രദേശ് ട്രഷററായ ഡോ. മസ്കൻ സോണിയെയാണ് അഞ്ചുവർഷത്തേക്ക് സംഘടനയുടെ പ്രാഥമികാം​ഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഡോ. മസ്കൻ സോണിയുടെ പ്രവൃത്തി തീർത്തും അനുചിതമാണെന്നും ഒരിക്കലും അം​ഗീകരിക്കാനാകില്ലെന്നും സംഘടനയുടെ ദേശീയ നേതൃത്വം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞാൻ പുരുഷനെ വെറുക്കുന്നു എന്ന ഹാഷ്ടാ​ഗോടെയാണ് ഡോ. മസ്കൻ സോണി കേതന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഇൻസ്റ്റ​ഗ്രാം സ്റ്റോറി പങ്കുവെച്ചത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വലിയ വിമർശനത്തിനിടയാക്കി. സംഭവം ചർച്ചയായതോടെ സ്റ്റോറി പിൻവലിച്ച് ഡോ. മസ്കൻ സോണി ക്ഷമാപണം നടത്തുകയുംചെയ്തിരുന്നു.

പ്രതിശ്രുതവധുവായ സിയ ​ഗോയലും കാമുകനായ ചേതൻ ചൗധരിയും ചേർന്നാണ് പുണെയിലെ യുവവ്യവസായിയായ കേതൻ അ​ഗർവാളിനെ കൊലപ്പെടുത്തിയത്. ട്രക്കിങ്ങിനിടെ മലമുകളിൽനിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം സംഭവം അപകടമാണെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ, കുടുംബത്തിന്റെ സംശയത്തിൽ അന്വേഷണം നടത്തിയ പൊലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. സിയ അ​ഗർവാളും കാമുകൻ ചേതൻ ചൗധരിയും അറസ്റ്റിലായി. തുടർന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോദിവസങ്ങളിലും ഞെട്ടിക്കുന്ന വിവരങ്ങളും മൊഴികളുമാണ് പുറത്തുവന്നത്.