ദില്ലി: കൊവിഡ് രോഗവ്യാപന തീവ്രതയും വൈറസിന്റെ ജനിതക വ്യതിയാനവും തമ്മിൽ ബന്ധമുണ്ടാകാമെന്ന് കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ വിജയരാഘവൻ. ഇപ്പോൾ രോഗം അതി തീവ്രമായി വ്യാപിച്ച രാജ്യത്തെ പല സംസ്ഥാനങ്ങളിലും വൈറസിന്റെ ജനിതക വ്യതിയാനം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. പരിശോധന സാമ്പികളുകളിൽ നല്ലൊരു ശതമാനത്തിലും ജനിതക വ്യതിയാനമുള്ള വൈറസിന്റെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനിതക വ്യതിയാനം രോഗവ്യാപനത്തിന് കാരണമാണോയെന്ന് പറയാനാകില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.