ബാലസോർ: ചൈനയ്ക്കുപിന്നാലെ ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ആളില്ലാവിമാനം (ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ-എച്ച്.എസ് ടി ഡി വി) വിജയകരമായി പരീക്ഷിച്ച് നേട്ടം കൈവരിച്ച് ഇന്ത്യ. വിമാനങ്ങൾക്കും മിസൈലുകൾക്കും ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തിൽ സഞ്ചാരം സാധ്യമാക്കുന്ന സംവിധാനമാണിത്.  ബുധനാഴ്ച രാവിലെ 11.25-ന് ഒഡിഷ തീരത്തോട് ചേർന്ന ഡോ അബ്ദുൽകലാം ദ്വീപിലെ സംയോജിത പരീക്ഷണകേന്ദ്രത്തിലായിരുന്നു പരീക്ഷണം.

ഏതാനും മാസംമുമ്പാണ് ചൈന സമാന വിമാനസംവിധാനം പരീക്ഷിച്ചത്. ഇന്ത്യൻ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമാണ് (ഡിആർഡിഒ) ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഈ ശബ്ദാതിവേഗ വിമാനം സ്ക്രാംജെറ്റ് എൻജിനോടെയാണ്  പ്രവർത്തിക്കുക. 20 സെക്കൻഡിൽ 32.5 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കുന്ന വിമാനം ഉപഗ്രഹങ്ങളുടെ കുറഞ്ഞ ചെലവിലുള്ള വിക്ഷേപണമുൾപ്പെടെ വിവിധ  ഉപയോഗിക്കാനാകും. പരീക്ഷണം വിജയിച്ചതോടെ ആളില്ലാതെ സഞ്ചരിക്കുന്ന ശബ്ദാതിവേഗ വിമാനങ്ങൾ സ്വന്തമായുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടംപിടിച്ചു.