ഡിആര്‍ഡിഒ അടക്കം പ്രതിരോധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 1.5 ടിബി രേഖകൾ ലഭ്യമെന്നാണ് പരസ്യം. പുറത്തുവന്ന ഡേറ്റ ചോർച്ച റിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്ന് ഡിആർഡിഒ വ്യക്തമാക്കി.

ദില്ലി: ഡാർക്ക് വെബിൽ കൂടുതൽ പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന് അവകാശവാദം. ഡിആര്‍ഡിഒ അടക്കം പ്രതിരോധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 1.5 ടിബി രേഖകൾ ലഭ്യമെന്നാണ് പരസ്യം. പുറത്തുവന്ന ഡേറ്റ ചോർച്ച റിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്ന് ഡിആർഡിഒ വ്യക്തമാക്കി.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിബൈ സൈബർ ഫോറൻസിക് എന്ന സ്ഥാപനം ഡാർക്ക് വെബ് മോണിറ്ററിങ്ങനിടെയാണ് പ്രതിരോധ മേഖലയിലെ രഹസ്യ രേഖകൾ അടക്കം 31 ജിബി ഫയലുകൾ വിൽപനയ്ക്ക് വച്ചതായി കണ്ടെത്തിയത്. ഈക്കാര്യം കേന്ദ്രഏജൻസികളെ കമ്പനി അറിയിച്ചു. എന്നാൽ ഇവിടെയൊതുങ്ങുന്നതല്ല കാര്യങ്ങൾ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. TOP Secret എന്ന് രേഖപ്പെടുത്തിയ രേഖകളും വില്പനയ്ക്ക് എന്നാണ് അവകാശവാദം. അത്യന്താധുനിക മിസൈൽ രേഖകൾ അടക്കം നൽകാമെന്നാണ് വാഗ്ദാനം. രണ്ട് ലക്ഷം ഡോളറാണ് വില.

ഡിആർഡിഒ കിഴക്കൻ അതിർത്തി മേഖലയിൽ നടപ്പാക്കിയ പദ്ധതികൾ, ഡിആർഡിഒയിലെ ജീവനക്കാരുടെ വിവരങ്ങൾ അടക്കം നൽകാമെന്ന് ഹാക്കമാർ അവകാശപ്പെടുന്നത്. വിഷയത്തിൽ കേന്ദ്രഏജൻസികൾ പരിശോധന തുടങ്ങിയിട്ടുണ്ട്. അതേസമയം പുറത്തുവന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നുവെന്ന് ഡിആർഡിഒ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ പരിശോധനയ്ക്കാണ് കേന്ദ്ര ഏജൻസികളുടെ തീരുമാനം.

YouTube video player