ആകാശത്ത് 70 കിലോമീറ്ററിലേറെ ദൂരത്തിലുള്ള ശത്രുവിനെ വീഴ്ത്താൻ അസ്ത്ര കൊണ്ട് സാധിക്കും. ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിക്കും.

കൊൽക്കത്ത: പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനമായി വീണ്ടും ഡിആർഡിഒ. ഇന്ത്യയുടെ പ്രതിരോധ സേനകൾക്ക് വേണ്ടി ഡിആർഡിഒ വികസിപ്പിച്ച അസ്ത്ര മിസൈൽ വിജയകരമായി പരീക്ഷിച്ചു.

പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന സു-30എംകെഐ യുദ്ധവിമാനം ഉപയോഗിച്ചാണ് മിസൈൽ പരീക്ഷണം നടത്തിയത്. എയർ ടു എയർ മിസൈലായ അസ്ത്രയുടെ ദൂരപരിധി 70 കിലോമീറ്ററിൽ അധികമാണ്. ആകാശത്ത് 70 കിലോമീറ്ററിലേറെ ദൂരത്തിലുള്ള ശത്രുവിനെ വീഴ്ത്താൻ അസ്ത്ര കൊണ്ട് സാധിക്കും. ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിക്കും.

Scroll to load tweet…