Asianet News MalayalamAsianet News Malayalam

പൈപ്പ് പൊട്ടി ഓടയിലെ വെള്ളം അകത്ത് കയറി, കുടിവെള്ളം 'വിഷ'വെള്ളമായി; ഒരാൾ മരിച്ചു, 94 പേർക്ക് ശാരിരിക അസ്വസ്ഥത

44 പുരുഷന്മാരും 30 സ്ത്രീകളും 20 കുട്ടികളും ഉൾപ്പെടെ 94 പേർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കുടിവെള്ള പൈപ്പിലൂടെയെത്തിയ മലിന ജലം കുടിച്ചതോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്

drinking contaminated water 1 dead and 94 hospitalised in Karnataka
Author
First Published Oct 27, 2022, 6:44 PM IST

ബെംഗളൂരു: കർണാടകയിൽ കുടിവെള്ള പൈപ്പിൽ നിന്നുള്ള മലിനജലം കുടിച്ച് ഒരാൾ മരിച്ചു. ബെലഗാവിയിലെ രാമദുർഗയിലാണ് ദാരുണ സംഭവം ഉണ്ടായത്. ശിവപ്പ ( 70 ) ആണ് മരിച്ചത്. പൈപ്പ് പൊട്ടി ഓടയിലെ മലിന ജലം ശുദ്ധജല വിതരണത്തിനുള്ള പൈപ്പിൽ കലരുകയായിരുന്നു. മലിനജലം കുടിച്ച് 94 പേർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ അഞ്ച് പേരുടെ നില  ഗുരുതരമാണ്. 50 പേർ ഇപ്പോഴും രാമദുർഗ്ഗയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വ്യക്തമാകുന്നത്.  44 പുരുഷന്മാരും 30 സ്ത്രീകളും 20 കുട്ടികളും ഉൾപ്പെടെ 94 പേർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കുടിവെള്ള പൈപ്പിലൂടെയെത്തിയ മലിന ജലം കുടിച്ചതോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

അതേസമയം മലിന ജലം കുടിച്ച് മരിച്ച ശിവപ്പയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയതായി സംസ്ഥാന ജല വിഭവ മന്ത്രി ഗോവിന്ദ് കർജോൾ അറിയിച്ചു. ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടവർ ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്നുവെന്മനും അദ്ദേഹം പറഞ്ഞു. ടാപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഗ്രാമങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ആർ ഒ ( റിവേഴ്സ് ഓസ്മോസിസ് ) പ്ലാന്റുകൾ കുടിവെള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നും ജല വിഭവ മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇതിന് മുൻപും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശുദ്ധജല വിതരണ പൈപ്പിലൂടെ വന്ന മലിന ജലം കുടിച്ച്  ആളുകൾ മരിച്ചിട്ടുണ്ട്.

പി സി ചാക്കോയുടെ ഓഫീസും വീടും കോടതി ഉത്തരവ് പ്രകാരം പരിശോധിക്കുന്നു
 

Follow Us:
Download App:
  • android
  • ios