ബെംഗളൂരു: ബെംഗളൂരുവില്‍ പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി പൊലീസ് നടത്തിയ പരിശോധനയിൽ 214 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേർ അറസ്റ്റിലായി. കേരളത്തിലേക്ക് മദ്യം കടത്തിയ കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രീതിപാൽ , കെ ഖലന്ദർ എന്നിവരാണ് പിടിയിലായത്.