കൊല്ലപ്പെട്ട അമ്പതുവയസുകാരന്‍ ആരാണ് എന്ന് തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. 

ഗുരുഗ്രാം: മദ്യപാനികള്‍ നടത്തിയ കാര്‍ അഭ്യാസത്തില്‍ 50 കാരന് ദാരുണാന്ത്യം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം നടന്നത് എന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വെളിവാക്കുന്നത്. 

ഒരു മദ്യക്കടയ്ക്ക് മുന്നില്‍ മദ്യപാനികള്‍ നടത്തിയ കാര്‍ അഭ്യാസത്തിനിടെ, കൂട്ടത്തില്‍ മദ്യപിച്ചയാള്‍ തന്‍റെ മാരുതി എർട്ടിഗ കാര്‍ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇത് കണ്ട് മദ്യകടയ്ക്ക് മുന്നില്‍ നിന്നവര്‍ക്കിടയിലേക്ക് പെട്ടെന്ന് വാഹനം ഇടിച്ച് കയറുകയായിരുന്നു. വാഹനം വെട്ടിക്കാന്‍ ശ്രമം നടക്കുന്നെങ്കിലും ഇതിന് സാധിച്ചില്ലെന്ന് വീഡിയോ വ്യക്തമാണ്.

Scroll to load tweet…

കൊല്ലപ്പെട്ട അമ്പതുവയസുകാരന്‍ ആരാണ് എന്ന് തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മറ്റു രണ്ടുപേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ടെന്നാണ് വിവരം. അതില്‍ ഒരാള്‍ മദ്യക്കടയിലെ ജീവനക്കാരന്‍ തന്നെയാണ്. 

സംഭവത്തില്‍ ഏഴുപേരെയും, രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആസ്ഥാനത്തെ കംപ്യൂട്ടര്‍ ഓപ്പറേറ്ററാണ് എന്നാണ് വിവരം. ബാക്കിയുള്ളവരില്‍ മൂന്നുപേര്‍ ഒരു ട്രാവല്‍ ഏജന്‍സി ജീവനക്കാരാണ്. അതേ സമയം കാര്‍ അഭ്യാസം കാണിക്കുന്നതിന് മുന്‍പ് മദ്യക്കടയ്ക്ക് മുന്നില്‍ അടിപിടിയുണ്ടായതായും പൊലീസ് പറയുന്നു.ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ സംഭവത്തില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. 

പല്ലുവേദന കാണിക്കാനെത്തിയ ബിസിനസുകാരൻ പത്രം വായിക്കുന്നതിനിടെ ക്ലിനിക്കിൽ കുഴഞ്ഞുവീണ് മരിച്ചു

ആലുവയിൽ മൊബൈൽ നന്നാക്കുന്നതിൽ തർക്കം, കടയുടമയ്ക്ക് ക്രൂര മർദ്ദനം