Asianet News MalayalamAsianet News Malayalam

യെച്ചൂരിയടക്കമുള്ള നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം, രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ മാർച്ച്, ജലപീരങ്കി

പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്ന

dyfi rajbhavan march against left leaders arrest anti caa protest
Author
Thiruvananthapuram, First Published Dec 19, 2019, 3:02 PM IST

തിരുവനന്തപുരം: ദില്ലിയില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയടക്കമുള്ള ഇടതുനേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തം. കേരളത്തില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. 

പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ പൊളിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് പൊലീസിന് നേരെ കല്ലേറുണ്ടായി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു പിന്നാലെ എസ്എഫ്ഐയുടെ നേതൃത്വത്തിലും രാജ്ഭവനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ഇവര്‍ക്കു നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

പൗരത്വ ഭേദഗതിക്കെതിരെ കൊല്ലം ചിന്നക്കടയിലും ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളും ഉണ്ടായി. 

Read Also: കേരളത്തിലും പ്രതിഷേധം ശക്തം; പൗരത്വ ഭേദഗതി ഭരണഘടനാ തത്വങ്ങൾക്ക് എതിരെന്നത് തെറ്റ്: ഗവർണർ 

 

ദില്ലിയില്‍ പ്രതിഷേധിച്ച യെച്ചൂരി,കാരാട്ട്, ഡി രാജ എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അതേസമയം രാജ്യമാകെ പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്.

Follow Us:
Download App:
  • android
  • ios